Thursday, May 2, 2024
spot_img

ബീഹാറില്‍ ലീഡ് നില മാറി മറിയുന്നു; എൻഡിഎ സഖ്യം മുന്നില്‍

പാറ്റ്‍ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ തകര്‍ച്ച. 238 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 119 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.

അതേ സമയം ആര്‍ജെഡി -കോണ്‍ഗ്രസ് സഖ്യം 116 സീറ്റുകളില്‍ മുന്നിലാണ്. എല്‍ജെപി രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.തുടക്കത്തില്‍ മഹാസഖ്യം ലീഡ് നിലയില്‍ ശക്തമായി മുന്നേറിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ മുന്നിലാണ്.

Related Articles

Latest Articles