Saturday, May 4, 2024
spot_img

രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം; വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി

ദില്ലി; രാജ്യ പുരോഗതിയും ആഭ്യന്തര വളര്‍ച്ചയുമുണ്ടാകണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണമെന്ന് ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നിതിന്‍ ഗഡ്കരി. ഇറക്കുമതി കുറയ്ക്കണമെങ്കില്‍ രാജ്യത്തെ ചെറുകിട, സൂഷ്മ വ്യവസായ മേഖലയില്‍ നിന്ന് അതിന് വേണ്ട ഉല്‍പാദനമുണ്ടാകണം. ഇതിനായുളള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

ചെറുകിട വ്യവസായ മേഖലയില്‍ ഗ്രാമങ്ങള്‍, ചെറു പട്ടണങ്ങള്‍, വന്‍ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേപോലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles