Tuesday, September 29, 2026

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ്: കുമ്മനം തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെ. കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം പെരുമ്പോള്‍, സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഉയരുന്നത്.

എം വിജയകുമാര്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരെ സ്ഥാനാര്‍ത്ഥികളായി സിപിഎം പരിഗണിക്കുന്നുണ്ട്. മൂന്ന് മുന്നണികളും കച്ചമുറുക്കുമ്പോള്‍ തലസ്ഥാനത്ത് വീണ്ടും ഒരുങ്ങുന്നത് ശക്തമായ ത്രികോണപ്പോരാണ്.

Related Articles

Latest Articles