Saturday, January 3, 2026

സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്

ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി രാമ്‌നാഥ് കോവിന്ദ് രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു രാജ്പഥില്‍ അരങ്ങേറിയ റിപ്പബ്ലിക് ദിന പരേഡ്.

വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍, നിശ്ചല ദൃശ്യങ്ങള്‍, സൈനിക ടാങ്കുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായി സി ആര്‍ പി എഫ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന ബൈക്ക് അഭ്യാസം ഇത്തവണത്തെ പരേഡിന്റെ പ്രത്യേകതയാണ്. ആഘോഷങ്ങളുടെ ഭാഗമായി ധനുഷ് പീരങ്കിപ്പടയും ഇത്തവണ ആദ്യമായി പരേഡില്‍ അണിനിരക്കുന്നു.

ബ്രസീല്‍ പ്രസിഡന്റ് ജയര്‍ മെസ്സിയാസ് ബൊല്‍സൊനാരോവാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി.

Related Articles

Latest Articles