ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ഒന്നിച്ച് ചേര്‍ന്ന് പാക്കിസ്ഥാനെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ പത്രം ദി നേഷന്‍ . ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാനിലെ പ്രധാന പത്രമായ നേഷന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് .
സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ കാബിനറ്റ് കമ്മിറ്റി മീറ്റിംഗ് ചേര്‍ന്ന ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത് .
പാക്കിസ്ഥാനെതിരെയുള്ള അടുത്ത ആക്രമണത്തിനു കര-വ്യോമ-നാവിക സേന സജ്ജമാണെന്ന് നരേന്ദ്രമോദിയെ അജിത് ഡോവല്‍ അറിയിച്ചതായും രാഷ്ട്രീയ തലത്തിലെ അനുമതി ലഭിച്ചാല്‍ ആക്രമിച്ചേക്കും എന്നുമാണ് നേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു .

