Monday, December 22, 2025

ഇന്ത്യ എന്തിനും തയ്യാർ; ലഡാക്കിൽ പുതിയ നീക്കവുമായി കരസേന; ദൃശ്യങ്ങൾ പുറത്ത്

ദില്ലി: കിഴക്കൻ ലഡാക്കിലെ ചുമാർ ഡെംചോക് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ. ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം നിൽക്കുന്ന യഥാർത്ഥ നിയന്ത്രണരേഖയോടു ചേർന്നുള്ള പ്രദേശമാണിത്. ഇവിടെ ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ടി 90 ടാങ്കുകൾ, ടി 72 ഹെവിവെയ്റ്റ് ടാങ്കറുകൾ, ബി.എം.പി 2 ഇൻഫാൻട്രി കോംപാക്ട് വാഹനങ്ങൾ തുടങ്ങിയവയെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്.

മൈനസ് 40 ഡിഗ്രിയിൽ വരെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ് ബിഎംപി വാഹനങ്ങൾസൈനികവിന്യാസത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരം ചൈനയുടെ ഭാഗത്തുനിന്നും ടാങ്കർ-ട്രൂപ്പ് നീക്കമുണ്ടായിരുന്നു. രാത്രിയിൽ ഇത്തരം നടപടികൾ ഉണ്ടാവരുതെന്ന കരാറിന് ലംഘനമായിരുന്നു ഇത്. ഓഗസ്ത് 31ന് കമാൻഡർ തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടേയും കൂടുതൽ സൈനിക വിന്യാസം നടന്നിരുന്നു.ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ പുതിയ സൈനിക വിന്യാസം.എഎൻഐ പുറത്തുവിട്ട പുതിയ സേനാ വിന്യാസത്തിന്റെ ദൃശ്യങ്ങൾ

https://twitter.com/ANI/status/1310107975353167872

Related Articles

Latest Articles