Tuesday, December 23, 2025

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു;രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം നടന്നത്. കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥർ അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

കിഷ്ത്വാർ ജില്ലയിലെ മർവ തഹസിൽ മച്‌ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. പൈലറ്റിനെയും സഹപൈലറ്റിനെയും രക്ഷപ്പെടുത്തി. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Articles

Latest Articles