Friday, May 17, 2024
spot_img

ക്രിക്കറ്റിലെ റിയൽ ബോസ്;വെളിപ്പെടുത്തലുമായി വിരാട് കോലി

ഐ.പി.എല്ലിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോലി വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുകയാണ്. ലഖ്‌നൗ പരിശീലകനായ ഗൗതം ഗംഭീറുമായി കൊമ്പുകോര്‍ത്തതിനെ തുടർന്നാണ് വിരാട് കോലി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാൽ ഇപ്പോൾ വിരാട് കോലിയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസാണ് ശ്രദ്ധനേടുന്നത്.

ക്രിക്കറ്റിലെ റിയൽ ബോസ് ആരാണെന്നാണ് വിരാട് കോലി ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. റിയല്‍ ബോസ് എന്ന തലക്കെട്ടില്‍ ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ഒരു പഴയ അഭിമുഖമാണ് കോലി പങ്കുവെച്ചത്. ട്വന്റി 20 ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളായ റിച്ചാര്‍ഡ്‌സിന് ടെസ്റ്റില്‍ 86.07 പ്രഹരശേഷിയുണ്ട്.

Related Articles

Latest Articles