ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരുടെ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തു. വന്‍ ആയുധങ്ങളുമായി ഭീകരര്‍ കുല്‍ഗാമില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഭീകരരുടെ കേന്ദ്രത്തെ വളഞ്ഞത്.
അതേ സമയം അവിടെ നിന്നും രക്ഷപ്പെട്ട ഭീകരര്‍ക്കായി സെെന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ള വിവരം സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് സൈന്യവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരുടെ കല്ലേറില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ എട്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഉച്ചയോടെയാണ് അവസാനിച്ചത്.
കശ്മീരില്‍ ഭീകരരുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണെന്നാണ് വിവരം. ഇതിനെതിരെ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് സെെന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ 6ന് പുല്‍വാമ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…