ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു. ജമ്മുകശ്മീരിലെ ഹസ്സൻപോര ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു (Terrorist Killed In Kashmir). ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശം സുരക്ഷസേന വളഞ്ഞിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
അതോടൊപ്പം ഭീകരരെ വധിച്ച ശേഷം പ്രദേശത്ത് സുരക്ഷാ സേന നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇതിനുപിന്നാലെ പ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് വിവരം. പുൽവാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…