Saturday, October 3, 2026

കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു; ബുദ്ഗാമിൽ ഒരു ഭീകരനെ വധിച്ചു

ബുദ്ഗാം: കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു (Terrorist Killed In Jammu Kashmir). സോൽവ ക്രൽപോറ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി കശ്മീർ സോൺ പോലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായിരുന്നു. പുൽവാമ ജില്ലയിലെ ചാന്ദ്ഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലുണ്ടായ അഞ്ചാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്. നേരത്തെ നടന്ന ഏട്ടുമുട്ടലുകളിലായി സുരക്ഷാ സേന 5 ഭീകരരെ വധിച്ചിരുന്നു.

Related Articles

Latest Articles