Wednesday, December 24, 2025

ജമ്മുകശ്മീരിൽ വീണ്ടും ഭീകരവേട്ട;രണ്ട് ലഷ്‌കർ ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരവേട്ട, രണ്ട് ലഷ്‌കർ ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം. റയ്‌നാവാരിയിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നത് . ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. റിയാസ് അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ .

ശ്രീനഗറിലെ റയ്‌നാവാരിയിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ തടയാൻ ശ്രമിച്ചതോടെയാണ് ആക്രമം ശക്തമായത് . ഭീകരരിൽ ഒരാൾ മാധ്യമപ്രവർത്തകനാണെന്ന് തെറ്റുധരിപ്പിച്ച് പ്രത്യയ്ക തിരിച്ചറിയൽ രേഖയുമായി ശ്രീനഗറിൽ പ്രവർത്തിക്കുകയായിരുന്നു. പല ആക്രമണങ്ങളിലും പൊതുജനങ്ങളെ അടക്കം വധിച്ചവരെയാണ് സൈന്യം വകവരുത്തിയത്.വധിക്കപ്പെട്ട ഭീകരരിൽ നിന്നും നിരവധി ആയുധങ്ങളും മൊബൈൽ ഫോണും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട് .

Related Articles

Latest Articles