Sunday, December 14, 2025

‘മിഷൻ സഞ്ജീവനി’: ജമ്മുകശ്മീരിൽ അതിർത്തി കാക്കുന്ന സൈനികർക്ക് വാക്‌സിൻ ഡ്രോണുകളിലൂടെ എത്തിച്ച് നൽകി ഇന്ത്യൻ സൈന്യം; വൈറൽ വീഡിയോ

രാജ്യത്തിന്റെ അതിർത്തിയിലെ ശത്രുക്കളുടെ ഓരോ നീക്കങ്ങളും ഗൂഢാലോചനയും പരാജയപ്പെടുത്തുന്നതിനോടൊപ്പം തന്നെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലും കൂടിയാണ് നമ്മുടെ ഇന്ത്യൻ സൈന്യം. കനത്ത മഞ്ഞുവീഴ്‌ച്ചയുള്ളതും എത്തിച്ചേരാനാകാത്തതുമായ പ്രദേശങ്ങളിൽ വരെ രാജ്യത്തിനായി കാവൽ നിൽക്കുകയാണ് സൈനികർ. ഇവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്‌സിൻ ഡ്രോണുകളുടെ സഹായത്തോടെ എത്തിച്ച് നൽകുകയാണ് സൈന്യം.ഇപ്പോഴിതാ മിഷൻ സഞ്ജീവനിയുടെ ഭാഗമായി ഡ്രോണുകളുടെ സഹായത്തോടെ വിദൂര പ്രദേശങ്ങളിൽ വാക്‌സിനുകളും മറ്റ് മെഡിക്കൽ കിറ്റുകളും എത്തിക്കുകയാണ് ഇവർ. വാക്‌സിൻ ഡെലിവറി പ്രക്രിയയുടെ മുഴുവൻ വീഡിയോയും സൈന്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ജമ്മുകശ്മീരിലെ സൈന്യത്തിന് വാക്‌സിൻ എത്തിച്ച് നൽകുന്ന വീഡിയോയാണിത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേയ്‌ക്ക് ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിൻ എത്തിയ്‌ക്കുന്നതും അത് ഒരു സൈനികൻ ഏറ്റുവാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. 3 ഘട്ടങ്ങളായി തിരിച്ചാണ് വാക്‌സിൻ വിതരണം നടപ്പാക്കുന്നത്. ആദ്യ വാക്‌സിൻ വിതരണത്തെ കുറിച്ച് വിശദീകരിച്ച് നൽകുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ഡ്രോണിലെത്തുന്ന വാക്‌സിൻ ഇറക്കാൻ വേണ്ട സ്ഥലം തയ്യാറാക്കുന്നതാണ്.പിന്നീട് വാക്‌സിൻ സുരക്ഷിതമായി താഴെയിറക്കുന്നതാണ് മൂന്നാമത്തെ ഘട്ടത്തിലുള്ളത്. വാക്‌സിൻ പാക്കേജുകൾ നന്നായി പാക്ക് ചെയ്തതിനാൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സൈന്യം അറിയിക്കുന്നുണ്ട്.

Related Articles

Latest Articles