Friday, October 2, 2026

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെമുതല്‍ സാധാരണ നിലയിലേക്ക്‌; 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും; 22 മാസത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങൾ ഉണരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ (School) നാളെ മുതല്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കും. 7 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ സ്കൂളുകളിലെത്തും. ഒന്ന് മുതൽ പത്തുവരെയുള്ള ക്ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈംടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. 22 മാസമായി കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ സാധാരണനിലയിലേക്ക് എത്തുന്നത്.

Related Articles

Latest Articles