Saturday, January 3, 2026

ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും ഷോപ്പിംഗ് നടത്താം

ദുബായ്: ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലും ഇന്ത്യന്‍ രൂപയ്ക്ക് ഇനി സ്ഥാനമുണ്ട്.

നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ.

ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ദുബായ് ഉള്‍പ്പെടെ യുഎഇ യിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. നിത്യവും ആയിരക്കണക്കിന് സഞ്ചാരികളും ഇന്ത്യയില്‍ നിന്നെത്തുന്നുണ്ട്.

പുതിയ തീരുമാനം ഈ സഞ്ചാരികള്‍ക്കായിരിക്കും ഏറെ സഹായകം. 2018-ല്‍ 2.015 ബില്യന്‍ ഡോളറിന്റെ (ഏകദേശം 13,800 കോടി രൂപ) കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്.

Related Articles

Latest Articles