Sunday, December 14, 2025

ഇന്ത്യൻ ചെസ് വീണ്ടും ലോകത്തിന്റെ നെറുകയിൽ !ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിന് കിരീടം

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. നിലവിലെ ചാമ്പ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെയാണ് പരാജയപ്പെടുത്തിയാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കാനും ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാകാനും ഗുകേഷിനായി.

ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. തുടർന്നുള്ള ഏഴ് പോരാട്ടങ്ങളും സമനിലയിലായി . പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.എന്നാൽ 12-ാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെ ലിറൻ പരാജയപ്പെടുത്തി. 13-ാം റൗണ്ട് മത്സരം സമനിലയിലായി. അവസാന ​ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ​ഗു​കേഷ് ചരിത്ര വിജയവും ഒപ്പം കിരീടവും സ്വന്തമാക്കി.

Related Articles

Latest Articles