Saturday, January 3, 2026

മട്ടിലും ഭാവത്തിലും അടിമുടി മാറ്റവുമായി ഇന്ത്യൻ ടീം ഞായറാഴ്ച്ച കളിക്കളത്തിലേക്ക്

മെന്‍ ഇന്‍ ബ്ലു എന്ന വിളിപ്പേരുള്ള ടീം ഇന്ത്യ ഞായറാഴ്ച്ച ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുമ്പോള്‍ മട്ടിലും ഭാവത്തിലും അടിമുടി ഒന്നു മാറും. ഇന്ത്യയുടെ എവേ ജേഴ്സിയെ ചൊല്ലി വലിയ ചര്‍ച്ചകള്‍ കായികപരമായും രാഷ്ട്രീയപരമായും നടന്നിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ട്കൊണ്ട് ഇന്ത്യയുടെ എവേ ജേഴ്സി പുറത്ത് വിട്ടിരിക്കുകയാണ് ടീം മാനേജ്മെന്‍റ്.
അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ എവേ ജേഴ്‌സി നിര്‍മാതാക്കളായ നൈക്കി ഔദ്യോഗികമായി പുറത്തുവിട്ടത്.

Related Articles

Latest Articles