indian-rupee
യു.എ.ഇ. ദിര്‍ഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82 രൂപ 37 പൈസ എന്ന നിരക്കിലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപ മാത്രമല്ല, മറ്റ് കറന്‍സികളും ഡോളറിനെതിരെ ഇടിഞ്ഞു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലാണ് യൂറോ എത്തിയത്.
ഒമാന്‍ റിയാലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1,000 രൂപയ്ക്ക് 4.689 റിയാലാണ് വിനിമയ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീതി എണ്ണയുടെയും കറന്‍സിയുടെയും വിലയെ ബാധിച്ചു. ഇതേ രീതിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
മൂല്യത്തകര്‍ച്ച മുതലെടുത്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായതായി ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതോടെയാണ് എണ്ണവില ഉയര്‍ന്നത്.
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…