Wednesday, May 1, 2024
spot_img

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്; രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില

യു.എ.ഇ. ദിര്‍ഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82 രൂപ 37 പൈസ എന്ന നിരക്കിലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപ മാത്രമല്ല, മറ്റ് കറന്‍സികളും ഡോളറിനെതിരെ ഇടിഞ്ഞു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലാണ് യൂറോ എത്തിയത്.

ഒമാന്‍ റിയാലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1,000 രൂപയ്ക്ക് 4.689 റിയാലാണ് വിനിമയ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീതി എണ്ണയുടെയും കറന്‍സിയുടെയും വിലയെ ബാധിച്ചു. ഇതേ രീതിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

മൂല്യത്തകര്‍ച്ച മുതലെടുത്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായതായി ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കി. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതോടെയാണ് എണ്ണവില ഉയര്‍ന്നത്.

Related Articles

Latest Articles