International

റഷ്യ-യുക്രെയ്ൻ യുദ്ധം ശക്‌തം: കീവിലെ ഇന്ത്യൻ എംബസി അടച്ചു; ലിവിവീലേയ്ക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ഏഴാം ദിവസമായ ഇന്നും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ ശക്തമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കീവിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി (Indian Embassy In Kyiv) അടച്ചു.കീവിലെ മുഴുവൻ ഇന്ത്യക്കാരേയും അവിടെ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെയാണ് എംബസി താൽക്കാലികമായി അടച്ചത്. അതിനുപുറമെ ഇപ്പോൾ കീവിലെ സ്ഥിതിഗതികൾ ഗുരുതരമായിരിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.

അതേസമയം എംബസിയിലുള്ള അംബാസിഡറും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും പടിഞ്ഞാറൻ യുക്രെയ്‌നിലേക്ക് മാറുകയാണെന്നാണ് വിവരം. താൽക്കാലികമായി എംബസി ലിവിവീലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന ഖാർകീവിലെ ഒഴിപ്പിക്കൽ നടപടികൾക്കാണ് കൂടുതൽ ശ്രദ്ധ ഇപ്പോൾ ഇന്ത്യ നൽകിയിരിക്കുന്നത്.

യുക്രെയ്‌നിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാർ മടങ്ങിയതായി കേന്ദ്രം അറിയിച്ചിരുന്നു. ഇനി ബാക്കിയുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ മാതൃ രാജ്യത്തേയ്‌ക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം റഷ്യ-യുക്രെയ്ൻ രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. ആദ്യവട്ട ചർച്ചകളിൽ തീരുമാനം ഉണ്ടാകാത്തതിന് പിന്നാലെയാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബെലാറസിലെ ഗോമലിൽ ആയിരുന്നു ആദ്യവട്ട ചർച്ച നടന്നത്. പ്രശ്ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്താക്കിയിരുന്നു. സർക്കാരിന്റെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ശേഷം ഇതിൽ തീരുമാനം എടുക്കുമെന്നും ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.

Anandhu Ajitha

Recent Posts

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…

41 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! നീറ്റിലിറങ്ങി ഭാരതത്തിന്റെ സ്വന്തം സമുദ്ര പ്രതാപ്

ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…

47 minutes ago

വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഉന്നം വയ്ക്കുന്നത് ഭാരതത്തേയോ ?

വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…

1 hour ago

ഹിന്ദി തെരിയാത് പോടാ എന്ന ടീ-ഷർട്ടുമിട്ട് ഞങ്ങളുടെ സ്‌കൂളിൽ ഹിന്ദി പഠിപ്പിക്കാം വാടാ !!!

2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…

2 hours ago

ശ്വാസതടസ്സം! സോണിയ ഗാന്ധിയെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം

ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…

2 hours ago

ഭാരതത്തിന് നഷ്ടമായ വൻകര !! മുരുക ഭഗവാന്റെ കുമരി കണ്ഡം

ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…

3 hours ago