ദില്ലി: ആറാം ദിനമായ ഇന്നും ശക്തമായ യുദ്ധമാണ് യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്നത്. റഷ്യന് സൈനിക വാഹനവ്യൂഹം യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം കൂടുതൽ പിടിമുറുക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇന്ത്യന് പൗരന്മാര് എത്രയും വേഗം കീവ് വിടണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി(Indian Embassy).
ട്രെയിനുകളോ മറ്റ് മാര്ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന് എംബസിയുടെ നിര്ദേശം. കേഴ്സണ് നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള് പൂര്ണമായും അടച്ചിരിക്കുകയാണ്. ചെക്പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല് ദൂരത്തിലുള്ള റഷ്യന് സൈനിക വാഹന വ്യൂഹം ഉടന് കീവില് പ്രവേശിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
അതേസമയം പടിഞ്ഞാറന് അതിര്ത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യാക്കാർക്ക് എംബസി നൽകിയിരിക്കുന്ന നിർദ്ദേശം. 900 വിദ്യാര്ത്ഥികള് ഇന്നലെ കീവ് വിട്ടിരുന്നു. ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാര് കീവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെയും എത്രയുംവേഗം തിരിച്ചെത്തിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

