Saturday, October 3, 2026

ഇന്ത്യക്കാർക്ക് ആശ്വാസം; സൗദിയിൽ 5 വർഷത്തേക്ക് താൽക്കാലിക പാസ്പോർട്ട് അനുവദിച്ച് എംബസി

ദമാം: സൗദിയിൽ 5 വർഷത്തേക്ക് താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി.

ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന സൗദിയിലെ ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.

തുടർന്ന് പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം. എന്നാൽ ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് സ്‌പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ ഹാജരാക്കണം എന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Related Articles

Latest Articles