Monday, January 5, 2026

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സംഘത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ എംബസി

പാരിസ് : കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ഒറ്റപ്പെട്ട മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തിനു സഹായഹസ്തവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യയിലേക്കു പോകാനുള്ള വഴി തേടുമെന്നും സാധിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു ഫ്രാന്‍സില്‍ എല്ലാ സൗകര്യങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും എംബസി ഉറപ്പ് നല്‍കി.ഫ്രാന്‍സില്‍ കോവിഡ് തടയാന്‍ മുന്നറിയിപ്പില്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് 11 അംഗ സംഘം ഇന്ത്യയിലേക്ക് വരാന്‍ കഴിയാതെ കുടുങ്ങിയത്.പാരിസില്‍നിന്ന് എഴുന്നൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള നഗരത്തിലെ വിദ്യാര്‍ഥികളാണിവര്‍. ഈ മാസം 20ന് എയര്‍ ഇന്ത്യയിലാണു വിദ്യാര്‍ഥികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ഫ്രാന്‍സിലും ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെ വിമാനം ടേക്ക് ഓഫ് ചെയ്യില്ലെന്ന് അറിയിച്ച എയര്‍ ഇന്ത്യ, റീഫണ്ട് ചെയ്യില്ലെന്നും വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. ഇന്ത്യന്‍ എംബസിയുടെ ഇപ്പോഴത്തെ അറിയിപ്പ് ഒരു ആശ്വാസമായിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

Related Articles

Latest Articles