Tuesday, May 21, 2024
spot_img

കോവിഡ് 19 : സ്വന്തം മകനെ പോലും ഉപേക്ഷിച്ച് സാക്ഷര കേരളം

മലപ്പുറം: കോവിഡ്-19 പകരുമെന്ന് ഭയന്ന് ഖത്തറില്‍ നിന്നും വന്ന മകനെ ഉപേക്ഷിച്ച്‌ പിതാവും മാതാവും വീട്ടില്‍നിന്നും ഇറങ്ങിപ്പോയി.

ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്നെത്തിയ മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവിനാണ് ഈ ദുരവസ്ഥ . കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകന്‍ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞതായാണ് വിവരം.എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും രണ്ടാഴ്ച ശ്രദ്ധിച്ച്‌ വീട്ടില്‍ കഴിയാനും നിര്‍ദ്ദേശിച്ചാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് അയച്ചത്.

അരിയല്ലൂര്‍ വീട്ടിലെത്തിയ ഉടന്‍ പിതാവും മാതാവും വീടുവിട്ടിറങ്ങി പോയതായി പരിസരവാസികള്‍ പറഞ്ഞു. തൃശൂരില്‍ കൊവിഡ് 19 സംശയിച്ച്‌ ഡോക്ടറെ ഫ്ലാറ്റിനകത്ത് പൂട്ടിയിട്ടിരുന്നു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles