കൊളംബോ: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കവേ പ്രസിഡന്റ് ഗോത്തബയ രജപക്സെയ്ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ ഇന്ത്യ തള്ളി . ഭാരതം എന്നും ശ്രീലങ്കൻ ജനതയ്ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പറഞ്ഞു. ഗോത്തബയ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നൽകിയെന്ന തരത്തിൽ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ രംഗത്ത് വന്നത്.
ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ ,
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ജനാധിപത്യസ്ഥാപനങ്ങളിലൂടെ ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്ന് അവകാശങ്ങൾ നേടാൻ യത്നിക്കുന്ന ശ്രീലങ്കൻ ജനതയ്ക്കൊപ്പം നിലകൊള്ളുന്നത് തുടരും.-
ഇന്ന് രാവിലെയായിരുന്നു പ്രതിഷേധങ്ങളെ ഭയന്ന് ഗോതബായ രജപക്സെ മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിനൊപ്പം കുടുംബവും രണ്ട് അംഗ രക്ഷകരും ഉണ്ടെന്നാണ് അറിവ്. മാലിദ്വീപിലേക്ക് പ്രവേശിക്കാൻ രജപക്സെയ്ക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…