Monday, June 17, 2024
spot_img

സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ ക്വിസ് മത്സരം സംഘടിപ്പിച്ച് ഇന്ത്യൻ നാവിക സേന; പ്രാരംഭ റൗണ്ടുകൾ ഓൺലൈൻ മോഡിലൂടെ ആഗസ്ത് 22 ന്;സെമിഫൈനലിലേക്ക് പതിനാറ് ടീമുകൾ മാത്രം;

നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ഭാരതീയ നാവിക സേന, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി ദേശീയ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് ഒരു ടീമിനൊപ്പം രണ്ട് കുട്ടികൾ വീതമായിരിക്കും മത്സരത്തിൽ പങ്കെടുക്കുക.
ആഗസ്ത് 22 ന് പ്രാരംഭ റൗണ്ടുകൾ ഓൺലൈൻ മോഡിലൂടെ നടക്കും.

മത്സരത്തിൽ സെമിഫൈനലിലേക്ക് പതിനാറ് ടീമുകൾ മാത്രമായിരിക്കും തെരഞ്ഞെടുക്കുപ്പെടുന്നത്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ അല്ലെങ്കിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌തതും നിർമ്മിച്ചതുമായ മുൻനിര യുദ്ധക്കപ്പലിന്റെ ഡെക്ക് അല്ലെങ്കിൽ ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമിയായ ഇന്ത്യൻ നേവൽ അക്കാദമി ഇവയിൽ ഏതെങ്കിലുമൊരു സ്ഥലത്തായിരിക്കും സെമിഫൈനൽ മത്സരങ്ങൾ നടക്കുക. സെമി ഫൈനലിസ്റ്റുകളുടെ യാത്ര, ബോർഡിംഗ്, താമസ ചെലവുകൾ എന്നിവ ഇന്ത്യൻ നേവി ക്രമീകരിക്കും. കൂടുതൽ വിശദാംശങ്ങൾ http://www.theindiannavyquiz.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

Related Articles

Latest Articles