ദില്ലി: പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഗരീബ് രഥ് ട്രെയിനുകള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ റെയില്‍വേ നിഷേധിച്ചു.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയോ അല്ലങ്കില്‍ ഇവയെ മെയിലുകളോ എക്‌സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. കത്‌ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ റെയില്‍വെ എക്‌സ്പ്രസ് സര്‍വീസുകളാക്കി യിരുന്നു
ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിന്‍ വാഗ്ദാനം ചെയ്തത്. ഇടത്തരം-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആകര്‍ഷകമായിരുന്നു ഗരീബ് രഥ് ട്രെയിനുകള്‍. ഡല്‍ഹിയില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിന്‍ ടിക്കറ്റിന് 1050 രൂപയാണെങ്കില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഇത് 1600 രൂപ വരെയാണ്. നിലവില്‍ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…