Indian Embassy
ദില്ലി: യുക്രെയ്ൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുകയാണ്. ഈ സാഹചര്യത്തിൽ യുക്രൈനില് കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന് ദൗത്യവുമായി ഇന്ത്യ. യുക്രെയ്നിലെ രക്ഷാപ്രവര്ത്തനവും ഇന്ത്യ ഊര്ജ്ജിതമാക്കിയിട്ടുണ്ട്. ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചു.
എയര് ഇന്ത്യയുടെ രണ്ട് വിമാനങ്ങള് നാളെ പുലര്ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. നാല് രാജ്യങ്ങള് വഴിയാണ് ഒഴിപ്പിക്കല് നടപടികള് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒഴിപ്പിക്കലിന് നേതൃത്വം നല്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥസംഘം റൊമേനിയന് അതിര്ത്തിയില് എത്തിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്താന് യുക്രൈന് തലസ്ഥാനമായ കീവില് നിന്ന് 12 മണിക്കൂര് റോഡ് മാര്ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന് തീരുമാനം. ഇതിനായി റൊമേനിയന് സര്ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മാത്രമല്ല യുക്രൈന് വ്യോമാതിര്ത്തിയില് വിമാനങ്ങള് കടക്കുന്നത് അപകടമായതിനാല് റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില് നിന്നാകും വിമാനങ്ങള് രക്ഷാ ദൗത്യം നടത്തുക.
മാത്രമല്ല ഇതിനോടകം ചില ഇന്ത്യക്കാര് കീവിലെ ഇന്ത്യന് എംബസിയില് അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്ത്ഥികള് അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില് കുടുങ്ങി കിടക്കുന്നത്. ഇന്ത്യന് എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്തും കനത്ത ആക്രമണമാണ് നടക്കുന്നത് എന്നാണ് റിപ്പോര്ട്ട്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…