Tuesday, May 14, 2024
spot_img

ഡോളറിനെതിരെ രൂപ കുതിക്കുന്നു: ഓഹരി വിപണിയും റെക്കോര്‍ഡ് ഉയരത്തിൽ

മുംബൈ: ഓഹരി വിപണിയോടൊപ്പം ഇന്ത്യന്‍ രൂപയും നേട്ടത്തിലേക്ക് കുതിക്കുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. വെളളിയാഴ്ച 69.70 എന്ന നിലയിലായിരുന്ന രൂപ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 69.48 എന്ന നിലയിലേക്ക് ഉയർന്നു. തുടർന്ന് ഇത് 69.39 എന്ന മികച്ച മൂല്യത്തിലെക്ക് ഉയരുകയായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണം.

ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് വന്‍ നേട്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് റെക്കോര്‍ഡ് ഉയരത്തിലാണ്. 426 പോയിന്‍റ് ഉയര്‍ന്ന് സൂചിക 40,140 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 127 പോയിന്‍റ് ഉയര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി 12,050 ത്തിലെത്തി. ഇന്ന് തുടങ്ങിയ റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകനയോഗത്തില്‍ റിപ്പോ നിരക്കുകളില്‍ കുറവുണ്ടായേക്കുമെന്ന സൂചനകളാണ് ഓഹരി വിപണി നേട്ടത്തെ സ്വാധീനിച്ചതെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.

Related Articles

Latest Articles