Categories: IndiaNATIONAL NEWS

കാശ്മീരിൽ തുർക്കി ഭീകരവാദികൾ?; ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതയിൽ

കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കശ്മീരിൽ ജാഗ്രത ശക്തമാക്കി. തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി എൻജിഒകൾ ജമ്മുകശ്മീരിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജീവകാരുണ്യ സ്ഥാപനങ്ങൾ എന്ന പേരിലാണ് ഇവരുടെ പ്രവർത്തനം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇവരുടെ പ്രവർത്തനങ്ങൾ തീവ്രമായിട്ടുണ്ടെന്ന് നേരത്തേ മുന്നറിയിപ്പു കിട്ടിയിരുന്നു. ഇവയുടെ പിറകിൽ പ്രവർത്തിക്കുന്നത് തുർക്കി മന്ത്രാലയത്തിലെ തന്നെ ഡിയാനെറ്റ് എന്ന സംഘടനയാണ്. ഇവരുടെ പ്രവർത്തനം രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരുന്നുണ്ട്

“തുർക്കി കേന്ദ്രീകരിച്ചുള്ളതും ലോകത്ത് നിരവധി രാഷ്ട്രങ്ങളിൽ ശാഖകൾ ഉള്ളതുമായ ഒരു എൻജിഒ കശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പൊതുശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ഥാപനം, ഇന്ത്യ വെറുതെ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വിഘടനവാദികളെ സഹായിക്കുകയും വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജർമ്മനിയിലുള്ള സഹോദര സ്ഥാപനവും കാശ്മീരിനു വേണ്ടി പണപ്പിരിവ് നടത്തുകയും വിഘടനവാദികളെ സഹായിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” ഇന്റലിജൻസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

10 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

10 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

11 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

12 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

13 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

13 hours ago