Indians In Ukraine
കീവ്: കീവിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്(Indian Student shot At Kyiv). കീവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്നാണ് വിവരം. കേന്ദ്രമന്ത്രി വി.കെ സിങ്ങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുദ്ധമുണ്ടായാൽ ബുള്ളറ്റ് ആരുടേയും മതത്തേയും ദേശീയതേയും നോക്കില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് നവീൻ കൊല്ലപ്പെട്ടത്.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…