India

”ഭാരതീയ ആത്മീയ ചിന്തയ്‌ക്ക് പുത്തൻ നിർവചനങ്ങൾ നൽകിയ സന്യാസിവര്യൻ”; ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി

ഇന്ന് ശ്രീരാമകൃഷ്ണ ജയന്തി. ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ(Ramakrishna Paramahamsa Jayanti). ഭാരതീയ ആത്മീയ ചിന്തയ്‌ക്ക് പുത്തൻ നിർവചനങ്ങൾ നൽകിയ സന്യാസിവര്യനാണ് പരമഹംസർ. ബംഗാളിലെ ദക്ഷിണകാളീശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം, തന്റെ ആത്മീയത നിറഞ്ഞ സ്വഭാവത്താലും ഊർജ്ജസ്വലതയാലും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും, ഒരുപാടു പേർക്ക് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തു. 1836 ഫെബ്രുവരി 18നാണ് ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത്.

ഗദാധർ ചതോപാദ്ധ്യായ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമർപുക്കൂർ എന്ന ഗ്രാമത്തിൽ നിർദ്ധനരായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത്. സാധാരണ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയിരുന്ന പരമഹംസർ, തനിക്ക് ജോലി ലഭിക്കാൻ പാകത്തിനുള്ള വിദ്യാഭ്യാസം വേണ്ട എന്ന് പറഞ്ഞു അത് തൃജിക്കുകയായിരുന്നു. ബംഗാളി ഭാഷയിൽ എഴുത്തും വായനയും വശമായിരുന്ന പരമഹംസർ, താൻ പരിചയപ്പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ നിന്ന് രാമായണത്തിലും മഹാഭാരതത്തിലും പാണ്ഡിത്യം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ശേഷി കൂടുതൽ മോശമാകയാൽ, ബംഗാളിലേക്ക് പോയ അദ്ദേഹത്തിന്റെ ജ്യേഷ്ഠനോപ്പം പൂജാരി ആയി പ്രവർത്തിക്കാൻ ആരംഭിച്ചു.

ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ജ്യേഷ്ഠനെ സഹായിക്കുകയായിരുന്ന പരമഹംസർ, ജ്യേഷ്ഠന്റെ മരണശേഷം മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു. കാളി മാതാവിന്റെ കടുത്ത ഭക്തനായിരുന്നു പരമഹംസർ. ഒരു തവണയെങ്കിലും കാളീമാതാവിന്റെ ദർശനം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഇതിനായി കഠിന തപസ്സനുഷ്ടിച്ചിട്ടും ദർശനം ലഭിച്ചില്ല. അങ്ങനെ അദ്ദേഹം മരണം വരിക്കാൻ ആരംഭിച്ചപ്പോൾ കാളീമാതാവ് വിശ്വരൂപിണിയായി പരമഹംസരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ലൗകിക ജീവിതത്തോട് വിരക്തി കാട്ടിയിരുന്ന പരമഹംസർ, കുടുംബക്കാരുടെ ആവശ്യപ്രകാരം വിവാഹത്തിന് തയ്യാറാകുകയായിരുന്നു. തനിക്കായി ജനിച്ച വധു ജയറമ്പതി എന്ന സ്ഥലത്ത് ഉണ്ടെന്ന് അദ്ദേഹം പറയുകയും, അവരെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് പരമഹംസർക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം.

അദ്ദേഹത്തിന്റെ വധു ശാരദാമണിയ്‌ക്ക് അഞ്ച് വയസ്സും. എന്നാൽ, ശാരദാമണിയ്‌ക്ക് പരമഹംസർ ദൈവതുല്യനായിരുന്നു. അതിനാൽ തന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു.
പൂർണ്ണമായും സന്യാസിയായിരുന്ന പരമഹംസർ വിവാഹിതനെങ്കിലും, ദാമ്പത്യ ജീവിതം നയിച്ചിരുന്നില്ല. ഒരുപാട് ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന പരമഹംസരുടെ പ്രശസ്തനായ ശിഷ്യനാണ് സ്വാമി വിവേകാനന്ദൻ. സമാധി അടയുന്നതിന് മുൻപ് തന്റെ ആത്മീയമായ ശക്തികൾ എല്ലാം തന്നെ സ്വാമി വിവേകാനന്ദന് പകർന്നു കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. 1886 ഓഗസ്റ്റ് 16ന് ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായി. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പ്രാവർത്തികമാക്കാൻ സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ഗംഗാനദിയുടെ പടിഞ്ഞാറെ തീരത്ത് ബേലൂരിൽ രാമകൃഷ്ണമഠം എന്ന പേരിൽ ഒരു സന്യാസി സംഘം ആരംഭിച്ചു. 1901 ജനുവരി 30നാണ് സന്യാസിമാർ മാത്രം ഉൾപ്പെട്ട ഒരു ട്രസ്റ്റായി ഇത് രജിസ്റ്റർ ചെയ്തത്

B4 Admin

Share
Published by
B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

6 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

6 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

6 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

8 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

9 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

21 hours ago