തിരുവനന്തപുരം ; ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനായി തലസ്ഥാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. മൂന്നാം ഏകദിനത്തിന് മുന്നോടിയായാണ് ക്രിക്കറ്റ് ടീമിലെ ഒരു വിഭാഗം താരങ്ങള്‍ ശ്രീ പത്മാഭസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിയത്.
ഇന്ത്യന്‍ ടീമിലെ പ്രമുഖരായ സൂര്യകുമാര്‍, ചാഹല്‍, അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ ഫോട്ടോയില്‍ കാണാം. ഷര്‍ട്ട് ധരിയ്‌ക്കാതെ കസവ് മുണ്ട് ധരിച്ച താരങ്ങളുടെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പ്രത്യേക ബസിലാണ് താരങ്ങള്‍ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത് .

