പരമ്പരയിലെ ആദ്യമത്സരത്തിൽ അപ്രതീക്ഷിത തോൽവി പിണഞ്ഞതിൽ പ്രായശ്ചിത്തം ചെയ്ത് ഇന്ത്യൻ യുവനിര. സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ടി – ട്വൻറിയിൽ 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം നേടിയത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വേ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി.
സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ സ്‌കോറുയര്‍ത്തിയത്. ഋതുരാജ് ഗെയ്വാദ് , റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തില്‍ ഒരു സിക്‌സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്‌വാദിനൊപ്പം ക്രീസില്‍. സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്‌സ എന്നിവര്‍ക്കാണ് വിക്കറ്റ്. സിംബാബ്‌വെയ്ക്കായി വെസ്ലി മധ്‌വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്‌വെയും (23 പന്തില്‍ 27) പൊരുതിനോക്കിയെങ്കിലും വിജയം അസാധ്യമായിരുന്നു.

