SPECIAL STORY

നന്മയുടെ വിജയാഘോഷത്തിൽ ഭാരതീയർ; നാടെങ്ങും വിജയദശമി ആഘോഷിക്കുന്നു; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി; ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ഇന്ന് വിജയദശമി. കളി ചിരികളുടെ ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും.

അസുരശക്തിയ്ക്കും അധർമത്തിനും മേൽ ധർമം വിജയിച്ചതിന്റെ പ്രതീകമാണ് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം ആരംഭിച്ചു കഴിഞ്ഞു. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്. സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്..

ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് മേൽ നൻമയുടെ വിജയം നേടി എന്ന സങ്കൽപമാണ് വിജയദശമിനാളിലെ ആഘോഷങ്ങൾക്ക് പിന്നിൽ. ഒമ്പത് ദിവസം നീണ്ട പൂജകൾക്കും വിശേഷ ചടങ്ങുകൾക്കും കലാപ്രകടനങ്ങൾക്കുംശേഷം ഇന്ന് പൂജയെടുക്കും. സരസ്വതി പൂജയ്ക്കുശേഷം വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്.

anaswara baburaj

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

2 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

3 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

3 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

4 hours ago