അബുജ: നൈജീരിയയുടെ തീരത്തുനിന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരേയും മോചിപ്പിച്ചു. കപ്പലിലെ തൊഴിലാളികളായിരുന്നു 18 പേരും. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.
ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എആര്‍എക്സ് മാരിടൈം നല്‍കുന്ന വിവരപ്രകാരം 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്തൊമ്ബതുപേരെയാണ് ഡിസംബര്‍ മൂന്നിന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. അമേരിക്കക്കാരനായ ക്യാപ്റ്റനാണ് ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാള്‍.

