ദില്ലി: ഇന്ത്യക്കാർ സ്വകാര്യ മേഖലയിലും മുന്നേറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Indians studying medicine abroad, private sector should step up Says PM). ഭാഷാ പ്രശ്നമുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി നിരവധി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വകാര്യ മേഖല ഈ രംഗത്ത് വലിയ സാന്നിധ്യമുണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചു. ഒരു വെബിനാറിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതോടോപ്പം ആഗോള ആവശ്യം പോലും നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ധാരാളം ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും വാഗ്ദാനം ചെയ്യാൻ കഴിയുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് സ്ഥലം അനുവദിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
“നമ്മുടെ കുട്ടികൾ ഇന്ന് പഠനത്തിനായി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു, പ്രത്യേകിച്ച് മെഡിക്കൽ വിദ്യാഭ്യാസത്തിന്. ഭാഷയാണ് അവിടെ ഒരു പ്രശ്‌നം. അവർ ഇപ്പോഴും പോകുന്നു. നമ്മുടെ സ്വകാര്യമേഖലയ്ക്ക് ഈ രംഗത്തേക്ക് വലിയ രീതിയിൽ പ്രവേശിക്കാൻ കഴിയില്ലേ? നമ്മുടെ സംസ്ഥാന സർക്കാരുകൾക്ക് സ്ഥലം അനുവദിക്കുന്നതിന് നല്ല നയങ്ങൾ രൂപപ്പെടുത്താൻ കഴിയുമോ?’, അദ്ദേഹം ചോദിച്ചു.

