Wednesday, January 7, 2026

പൊരുതി തോറ്റ് അർജുൻ !പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യൻ താരത്തിന്റെ മെഡൽ നഷ്ടം തലനാരിഴയ്ക്ക്

പാരീസ് :പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യൻ താരം അർജുന് തലനാരിഴയ്ക്ക് ഒളിമ്പിക് മെഡൽ നഷ്ടം. ഫൈനൽ പോരാട്ടത്തിൽ 208.4 പോയന്റുമായി അര്‍ജുന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്‌റ്റേജ് രണ്ടിലെ അഞ്ചാം റൗണ്ടില്‍ താരം പുറത്താകുകയായിരുന്നു. അഞ്ചാം റൗണ്ടിലെ രണ്ടാം ഷോട്ടില്‍ 9.5 പോയന്റ് സ്‌കോര്‍ ചെയ്തതാണ് താരത്തിന് തിരിച്ചടിയായായത്.

അതേസമയം 0 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 580 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.ദക്ഷിണ കൊറിയയുടെ ഓയെ ജിന്‍ – ലീ വോന്‍ഹോ സഖ്യമാണ് ഇന്ത്യയുടെ എതിരാളികള്‍. തുര്‍ക്കിയും സെര്‍ബിയയും സ്വര്‍ണ മെഡലിനായി മത്സരിക്കും.

Related Articles

Latest Articles