Saturday, May 4, 2024
spot_img

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് രണ്ടാം സ്വർണ്ണം! രാജ്യത്തിനായി സ്വർണ്ണമണിഞ്ഞത് വനിതാ ക്രിക്കറ്റ് ടീംഫൈനലിൽ കീഴടക്കിയത് ശ്രീലങ്കയെ; ടീമിന്റെ സുവർണ്ണ നേട്ടം പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് രണ്ടാം സ്വർണ്ണം. വനിതാ ക്രിക്കറ്റ് ടീമാണ് രാജ്യത്തിനായി സ്വർണ്ണം മെഡൽ സ്വന്തമാക്കിയത്. പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിയാനായത് ടീമിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഫൈനലില്‍ 19 റണ്‍സിന് ശ്രീലങ്കയെ കീഴടക്കിയാണ് ടീം ഒന്നാം സ്ഥാനത്തെത്തിയത്ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കയുടെ മറുപടി ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിൽ അവസാനിക്കുകയായിരുന്നു.

ഭാരതം ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ ലങ്ക തോൽവി മണത്തു. ചമാരി അത്തപത്തു(12), അനുഷ്‌ക സഞ്ജീവനി(1), വിശ്മി ഗുണരത്‌നെ(0) എന്നിവരാണ് പുറത്തായത്. ഈ മൂന്ന് വിക്കറ്റുകളുമെടുത്ത് ടിതാസ് സധുവാണ് ഭാരതത്തിന് സ്വപ്നസമാനമായ തുടക്കം സമ്മാനിച്ചത്. എന്നാല്‍ ഹസിനി പെരേരയും നിളാകാശി ഡി സില്‍വയും ചേര്‍ന്ന് ശ്രീലങ്കയെ കരകയറ്റി. ടീം സ്‌കോര്‍ 50-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഹസിനി പെരേരയെ പുറത്താക്കി രാജേശ്വരി ഗയക്വാദ് ഭാരതത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ട് വന്നു.

നിളകാശി ഡി സില്‍വ(23), ഒഷാധി രണസിങ്കെ(19) എന്നിവര്‍ പിടിച്ചു നിന്നുവെങ്കിലും പിന്നാലെ വന്നവർക്ക് മികവ് പുലർത്താനായില്ല. ഒടുവില്‍ ലങ്കന്‍ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 19 റണ്‍സ് ജയത്തോടെ ഇന്ത്യ സ്വര്‍ണമണിഞ്ഞു.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകൾക്കും പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാനായില്ല. ടീം സ്‌കോര്‍ 16-ല്‍ നില്‍ക്കേ ഓപ്പണര്‍ ഷഫാലി വര്‍മയെ നഷ്ടമായി. 15 പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ പിന്നീടിറങ്ങിയ ജെമീമ റോഡ്രിഗസുമൊത്ത് സ്മൃതി മന്ദാന സ്‌കോറുയര്‍ത്തി. കരുതലോടെ ബാറ്റേന്തിയ ഇരുവരും ഒമ്പതാം ഓവറില്‍ ടീം സ്‌കോര്‍ 50-കടത്തി.

ടീം സ്‌കോര്‍ 89-ല്‍ നില്‍ക്കേ സ്മൃതി മന്ദാനയുടെ വിക്കറ്റ് വീഴ്ത്തി. 45 പന്തില്‍ ഒരു സിക്‌സറിന്റേയും നാല് ഫോറുകളുടേയും അകമ്പടിയോടെ 46 റണ്‍സെടുത്ത താരത്തെ റാണവീരയാണ് പുറത്താക്കിയത്. പിന്നീടിറങ്ങിയവർക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല. 42 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിന്റെ പ്രകടനവും നിർണ്ണായകമായി.

Related Articles

Latest Articles