Friday, December 19, 2025

എയർബസിന്റെ 500 വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ; 10 വർഷത്തിനുള്ളിൽ കമ്പനി വാങ്ങുക 1330 വിമാനങ്ങൾ !

ന്യൂഡൽഹി: വിമാന നിർമ്മാണ കമ്പനിയായ എയർബസിൽനിന്ന് 500 വിമാനങ്ങൾ കൂടി വാങ്ങാൻ ഇൻഡിഗോ തീരുമാനിച്ചു. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്ന് എയർബസ് അധികൃതർ അറിയിച്ചു. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.

വരുന്ന 10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ മൊത്തത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് വ്യക്തമാക്കി. ഇതിന് മുൻപ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച കരാറായിരുന്നു വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്.

Related Articles

Latest Articles