ഇന്തോ-ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സംസ്കൃതസിനിമയായ ‘തയാ’യ്ക്ക് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ക്രിട്ടിക്സ്‍ അവാർഡ്‍. മലയാളി ഡോ. ജി പ്രഭ സംവിധാനം ചെയ്ത തയായുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയതും ഡോ. ജി പ്രഭ തന്നെയാണ്.
‘തയാ’ എന്ന സംസൃതവാക്കിന്റെ അർത്ഥം ‘അവളാൽ’ എന്നാണ്. കേരളം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീകളിലൊരാളായ കുറിയേടത്ത് താത്രിയുടെ ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിൽ വീക്ഷിക്കുന്ന സിനിമയാണ് തയാ. സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കുന്ന സിനിമ നീതിന്യായവ്യവസ്ഥിയിൽ ഉണ്ടാവുന്ന അപചയത്തെ വ്യക്തമായി ചോദ്യം ചെയ്യുന്നുണ്ട്.
അന്തരിച്ച നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച് ഡബ്ബിംഗ് പൂർത്തിയാക്കിയ സിനിമയാണ് തയാ. പ്രശസ്ത കഥകളി ആശാൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി മരണത്തിനുമുമ്പ് അഭിനയിച്ച സിനിമ കൂടിയാണിത്. അനുമോൾ, ബാബു നമ്പൂതിരി, ദിനേശ് പണിക്കർ, പള്ളിപ്പുറം സുനിൽ, നന്ദകിഷോർ, രേവതി, ഉത്തര, ആനി ജോയൻ, മീനാക്ഷി, ആദിദേവ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

