Health

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പതിമൂന്ന് മരണം

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎൻപിബി അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് ലഭിയ്ക്കുന്ന റിപ്പോർട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് 13 പേരാണ് മരിച്ചതെന്നും, മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ബിഎൻപിബി ഉദ്യോഗസ്ഥൻ അബ്ദുൾ മുഹരി വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് ഗർഭിണികൾ ഉൾപ്പെടെ തൊണ്ണൂറ്റിയെട്ട് പേർക്ക് പരുക്കേറ്റതായും 902 പേരെ മാറ്റിപ്പാർപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് അഗ്നിപർവ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്.

2017-ലും 2019-ലും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ആകാശമാകെ പുക ഉയരുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടിരുന്നു. പ്രദേശത്ത് കൂടി പറക്കുന്ന വിമാനങ്ങൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Meera Hari

Recent Posts

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

9 mins ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

34 mins ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

37 mins ago

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…

2 hours ago

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

11 hours ago