എറണാകുളം:നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിനെതിരെ വീണ്ടും തുനിഞ്ഞിറങ്ങി എൻ ഐ എ. ഭീകര സംഘടനയായ പി എഫ് ഐ യുടെ പ്രവർത്തങ്ങൾ അടിവേരോടെ പിഴുതെറിയാനാണ് എൻ ഐ എ യുടെ ശ്രമം.പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിക്കുന്നതായുള്ള വിവരം അന്വേഷണ ഏജൻസിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.പ്രധാന നേതാക്കളെ പിടികൂടിയതിന് പിന്നാലെ രണ്ടാം നിര നേതാക്കളായിരുന്നു രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എൻഐഎ എറണാകുളത്ത് നടത്തിയ റെയ്ഡിൽ മൂന്ന് പേരാണ് പിടിയിലായത്.

പോപ്പുലർ ഫ്രണ്ട് നേതാവ് അയൂബുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അയൂബിന്റെ മകൻ സലാഹുദ്ദീൻ, സഹോദരന്റെ മകൻ നിസാമുദ്ദീൻ, എടവനക്കാട് സ്വദേശി മുഹമ്മദാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.എന്നാൽ കില്ലർ സ്‌ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ രണ്ടാം നിരയേയും എൻഐഎ ശേഷം പിടികൂടിയിരുന്നു.ഇർഷാദ് എന്നയാളെ കഴിഞ്ഞ ദിവസം എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. സുന്നി യുവജന സംഘടനയുടെ സജീവ പ്രവർത്തകനായ ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി