aluva road
ആലുവ: പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാറമ്പിളളി സ്വദേശി കുഞ്ഞുമുഹമ്മദാണ് മരണപ്പെട്ടത്. ആഗസ്റ്റ് 20 നാണ് ടൂ വീലര്‍ കുഴിയില്‍ വീണ് കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളായി ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ചികിത്സയിലായിരുന്നു. സര്‍ക്കാരിന്‍റേത് ഗുരുതര വീഴ്ചയെന്നും കുറ്റക്കാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആലുവ എംഎല്‍എ വ്യക്തമാക്കി.
അതേസമയം, ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഇന്ന് ഗുരുതര പരിക്ക് പറ്റി. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേർന്ന് റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…