Saturday, May 4, 2024
spot_img

മൂന്നാഴ്ച മുമ്പ് ലക്ഷങ്ങള്‍ മുടക്കി റോഡിൻറെ അറ്റകുറ്റപ്പണി പൂർത്തിയാക്കി; ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൊട്ടിപ്പൊളിഞ്ഞു; ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

എറണാകുളം: ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേർന്ന് റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.

Related Articles

Latest Articles