Saturday, December 20, 2025

സംസ്ഥാനത്ത് ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന്‌ റിപ്പോർട്ട്; റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന

പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണ സാധ്യതയെത്തുടര്‍ന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തി. ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

റെയില്‍വേ പൊലീസും ആര്‍പിഎഫ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ട്രെയിനുകളിലെത്തുന്ന പാര്‍സലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു.

ഈസറ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡും തുടങ്ങി ആളുകള്‍ കൂടുതല്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ അന്ന് പരിശോധന നടത്തിയിരുന്നു. സമാനമായ പരിശോധനയാണ് ഇന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ വീണ്ടും നടത്തിയിരിക്കുന്നത്.

Related Articles

Latest Articles