വാന്‍കൂവര്‍: ആകാശഗര്ത്തത്തില്പ്പെട്ട് ആടിയിളകിയ വിമാനത്തിലെ 35 യാത്രക്കാര്‍ക്കു പരിക്ക്. വ്യാഴാഴ്ച കാനഡയിലെ വാന്‍കൂവറില്‍നിന്നു സിഡ്നിയിലേക്കു പോയ എയര്‍ കാനഡ വിമാനമാണ് അപകടത്തിലായത്.
ഹവായി പിന്നിട്ട ഉടനെയാണ് വിമാനം ഇളകിയത്. 284 യാത്രക്കാരാണു ബോയിംഗ് 777-200 വിമാനത്തിലുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വിമാനം ഹവായിയിലേക്കു തന്നെ തിരിച്ചുവിട്ടു. ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു ചികിത്സ നല്കി.
വിമാനം ഇളകവെ യാത്രക്കാരില്‍ മിക്കവരും വിമാനത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചെന്നും പിന്നീട് നിലത്തുവീണെന്നും യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ പറക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നു യാത്രക്കാരി ജെസ് സ്മിത്ത് പറയുന്നു.