Kerala

മകനെ ലഹരി സംഘം അക്രമിച്ചു; തടയാനെത്തിയ പിതാവ് ക്രൂരമർദ്ദനത്തിൽ കൊല്ലപ്പെട്ടു

എറണാകുളം: മകനെ ലഹരി സംഘം ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ടു. പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാറാണ് (54) രണ്ടംഗ സംഘത്തിന്റെ മർദ്ദനം ഏറ്റ് മരിച്ചത് ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു.

ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപമാണ് ഇന്ന് രാവിലെ സംഭവം നടന്നത്. വിമൽ കുമാറിന്റെ വീടിന് മുൻപിലൂടെ കടന്നു പോയ ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ഇത് കണ്ട വിമൽകുമാറിന്റെ മകനും സുഹൃത്തും ഇവരെ സഹായിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞ് ഈ സംഘം തന്നെ വിമൽ കുമാറിന്റെ മകനേയും സുഹൃത്തിനേയും മർദ്ദിക്കുകയായിരുന്നു. ഇതിനിടയിലാണ് തടയാനെത്തിയ വിമൽ കുമാറിനും മർദ്ദനമേറ്റത്.

മർദ്ദനത്തെ തുടർന്ന് കുഴഞ്ഞു വീണ വിമൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ അക്രമികൾ ആക്രമണം അഴിച്ചുവിട്ടതെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ ആലങ്ങോട് പോലീസ് അന്വേഷണം തുടങ്ങി. ബൈക്കിലെത്തിയവരെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി പരിശോധിക്കും.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

19 minutes ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

23 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

24 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago