India

അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തെ കൈയ്യോടെ പിടികൂടി; ഡി ആർ ഐ പിടിച്ചെടുത്തത് 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്, ഒളിപ്പിച്ച് വെച്ചത് ഭക്ഷണ സാധനങ്ങളുടെ പേരിൽ

മുംബൈ: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി റവന്യു ഇന്റലിജിൻസ് ഡയറക്ടറേറ്റ് ലഹരി മാഫിയകൾക്കെതിരായി നടത്തിയ തിരച്ചിലിൽ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്‌ട്ര ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് കേസെടുത്തതായി ഡി ആർ ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഡി ആർ ഐ ഉദ്യോഗസ്ഥരുടെ വാക്കുകൾ ഇങ്ങനെയാണ്. മുംബൈയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ ഭക്ഷണ സാധനങ്ങളുടെ പേരിലാണ് കഞ്ചാവ് സൂക്ഷിച്ചിരുത്. യു എസ് വംശജനായ ഒരാളുടെ വിലാസത്തിലായിരുന്നു പൊതി തയ്യാറാക്കിയത്. രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം എത്തുകയും പൊതി തുറന്ന് പരിശോധിച്ചതിൽ നിന്നുമാണ് ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്താനായത്.

ചരക്ക് ഹൈദരാബാദ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. ഡി ആർ ഐ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ പിടികൂടാൻ സാധിച്ചത്. ലഹരി ഇടപാടുകൾ നടത്തുന്നതിനായി യു എസിന് ഓർഡർ നൽകിയിരുന്നത് ഡാർക്ക് വെബ് എന്ന സൈറ്റ് മുഖേനയായിരുന്നു. ഓർഡർ കൊടുത്ത ശേഷമുള്ള പേയ്‌മെന്റ് ക്രിപ്റ്റോകറൻസിയിലാണ് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Anandhu Ajitha

Recent Posts

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു !!! പുലരും വരെയും കണ്ഠരര് രാജീവര് ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ; ആരോഗ്യം മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…

2 minutes ago

കേരളത്തിലെ മതേതരക്കാർ ക്ഷണിച്ചു വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അനൂപ് ആന്റണി I ANOOP ANTONY

ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…

3 minutes ago

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

47 minutes ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

57 minutes ago

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

2 hours ago

കളങ്കിതരായ ED ഉദ്യോഗസ്ഥന്മാർക്കെതിരെ മോദി സർക്കാർ എന്ത് കൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നു?

ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…

3 hours ago