Sunday, June 16, 2024
spot_img

ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം ശക്തമാകുന്നു

വാഷിങ്ടണ്‍- യു എസ് പ്രതിധിസഭാംഗവും ഇന്ത്യന്‍ വംശജനുമായ രോഹിത് റോ ഖന്നയ്ക്കെതിരെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ കടുത്ത പ്രതിഷേധം. പാകിസ്താന്‍ അനുകൂല കോക്കസിന്‍റെ ഭാഗമായതിനും കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ വിരുദ്ധ നിലപാട് എടുത്തതിനുമാണ് രോഹിത് ഖന്നയ്ക്ക് എതിരെ പ്രതിഷേധം ഇരന്പുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയില്‍ നടന്ന പ്രതിഷേധകൂട്ടായ്മയില്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് അണിനിരന്നത്. ഇന്ത്യന്‍ വംശജനായ ഖന്ന തങ്ങളുടെ അംഗീകാരം നേടിയശേഷം തങ്ങളെ ചതിച്ചുവെന്നാണ് പല പ്രതിഷേധക്കാരും പറഞ്ഞത്. ഖന്നയെ അനുകൂലിച്ച് രംഗത്ത് വന്ന അമര്‍ ഷെര്‍ഗിലിനെ പോലുള്ളവര്‍ കാലിഫോര്‍ണിയയില്‍ പൊതുസ്ഥലങ്ങളില്‍ നിന്നും ഗാന്ധിപ്രതിമ നീക്കണമെന്നാവശ്യപ്പെട്ടവരാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഗാന്ധിജിയെ എപ്പോഴും പ്രകീര്‍ത്തിക്കുന്ന ഖന്ന തന്നെ ഇപ്പോള്‍ ഗാന്ധിവിരുദ്ധരുടെ കയ്യിലെ ഉപകരണമായെന്ന് നിഖില്‍ കാലെ എന്ന ഇന്ത്യന്‍വംശജന്‍ പറഞ്ഞു. കാലെയും സുഹൃത്തുക്കളും തയ്യാറാക്കിയ മെമ്മറാണ്ടത്തില്‍ ഇതേവരെയായി 1500 ലധികം പേര്‍ ഒപ്പുവച്ചിട്ടുണ്ട്. രോഹിത് ഖന്ന ഇന്ത്യാവിരുദ്ധ നിലപാടുകളില്‍ നിന്ന് പിന്‍മാറണമെന്നാണ് മെമ്മറാണ്ടത്തിലെ പ്രധാന ആവശ്യം.

പ്രതിഷേധത്തെ തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ കോണ്‍ഗ്രസ് അംഗം ഖന്ന കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 230 ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ഖന്നയോട് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

Related Articles

Latest Articles